ഹോ​ണ്ട കാ​ര്‍ ക​മ്പനി എയര്‍ ബാഗ് തകരാറിനെ തുടര്‍ന്ന് കാ​റു​ക​ളെ തി​രി​കെ​വി​ളി​ക്കു​ന്നു

0
60

എയര്‍ ബാഗ് തകരാറിനെ തുടര്‍ന്ന് ഹോ​ണ്ട കാ​ര്‍ ക​മ്പനി രാ​ജ്യ​ത്ത് വി​റ്റ​ഴി​ച്ച കാ​റു​ക​ളെ തി​രി​കെ​വി​ളി​ക്കു​ന്നു. 22,834 കാ​റു​ക​ളാ​ണ് ഹോ​ണ്ട ഇ​ന്ത്യ തി​രി​കെ​വി​ളി​ക്കു​ന്ന​ത്. എ​യ​ര്‍​ബാ​ഗ് നി​ര്‍​മാ​ണ​ത്തി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് കാറുകളെ തിരികെ വിളിക്കുന്നത്.

2013ല്‍ ​നി​ര്‍​മി​ച്ച കാ​റു​ക​ളി​ലാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പ​ണ​ച്ചെ​ല​വ് ഇ​ല്ലാ​തെ, തി​ക​ച്ചും സൗ​ജ​ന്യ​മാ​യി കാ​റു​ക​ള്‍ തി​രി​കെ വി​ളി​ച്ച്‌ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു ന​ല്‍​കു​മെ​ന്ന് ഹോ​ണ്ട അ​റി​യി​ച്ചു.

ഹോ​ണ്ട സി​റ്റി, ജാ​സ്, അ​ക്കോ​ര്‍​ഡ് തു​ട​ങ്ങി​യ കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ക്കു​ന്ന​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ടാക്കറ്റ കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​മി​ച്ച എ​യ​ര്‍​ബാ​ഗു​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.