തന്റെ 24ാമത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വ്യത്യസ്തമാക്കി വിശാല്‍

0
55

വിശാല്‍ നായകനായെത്തുന്ന ‘ഇരുമ്പ് തിരൈ’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മലേഷ്യയില്‍ നടന്നു. വിശാലിന്റെ 24ാമത് ചിത്രമായ ‘ഇരുമ്പ് തിരൈ’ ഓഡിയോ ലോഞ്ച് വളരെ വ്യത്യസ്തമായിട്ടാണ് നിര്‍വഹിച്ചത്.

അവതാരക ആദ്യം കാണികളുടെ മൊബൈല്‍ റിംഗിങ് മോഡ് ആക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്‌ക്രീനില്‍ വിശാല്‍ നമ്പര്‍ ഡയല്‍ ചെയ്യുന്ന ദൃശ്യം വന്നു. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ഫോണിലേക്ക് കോള്‍ വരാന്‍ തുടങ്ങി. കോള്‍ എടുത്ത എല്ലാവര്‍ക്കും ‘നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു’ എന്ന സന്ദേശമാണ് ലഭിച്ചത്. അത്ഭുതസ്തബ്ധരായി നിന്ന കാണികളോട് അവതാരക അറിയിച്ചു ‘വിവരസാങ്കേതികങ്ങളിലെ മോഷണമാണ് ചിത്രത്തിന്റെ പ്രമേയം’.

ആക്ഷന്‍ ടെക്‌നോ ത്രില്ലര്‍ ചിത്രമായ ഇരുമ്പ് തിരൈ സംവിധാനം ചെയ്യുന്നത് പി.എസ് മിത്രമാണ്. സാമന്തയാണ് നായിക. അര്‍ജുന്‍ വില്ലന്‍ വേഷത്തിലെത്തും. തന്റെ സുഹൃത്തിന് സംഭവിച്ച യഥാര്‍ത്ഥസംഭവത്തില്‍ നിന്നാണ് ഇത്തരത്തിലൊരു സിനിമക്കായുള്ള ആശയം ലഭിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. സംവിധായകന്‍ ലിംഗുസ്വാമി സിനിമനടന്‍ രാജ്കിരണിനും സംവിധായകന്‍ ആര്‍.കെ സെല്‍വമണിക്കും ഓഡിയോ സിഡി നല്‍കി ഓഡിയോ റിലീസ് ചെയ്തു.