ആറാം മിനിറ്റില്‍ ഗോവ മുന്നില്‍

0
53


കൊച്ചി: ആദ്യ മിനിറ്റ് മുതല്‍ ഇരമ്പിക്കയറിയ ഗോവന്‍ ആക്രമണനിര ആറാം മിനിറ്റില്‍ ആദ്യ വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രആതിരോധത്തെയും ഗോളിയേയും എളുപ്പം കീഴടക്കി ഗോവയെ മുന്നിലെത്തിച്ചത് ഫെറാന്‍ കോറോമിനസ് ആണ്. ഈ ഐഎസ്എല്ലില്‍ കോറോയുടെ പത്താമത്തെ ഗോളാണിത്.

കളി തുടങ്ങിയ നിമിഷം മുതല്‍ ഗോവ എപ്പോള്‍ വേണമെങ്കിലും ഗോളടിക്കാമെന്ന നിലയിലായിരുന്നു. ഗോവയുടെ അതിവേഗ ഫുട്‌ബോളിന് മുന്നില്‍ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് അന്തിച്ചുനില്‍ക്കുകയാണ്.