എഎപിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

0
39

ന്യൂഡല്‍ഹി: ഇരട്ടപദവി വിഷയത്തില്‍ 20എംഎല്‍എമാരെ അയോഗ്യരാക്കമണമെന്നു കാണിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിക്കു നല്‍കിയ ശുപാര്‍ശ അദ്ദേഹം അംഗീകരിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പിട്ടതോടെ 20 എംഎല്‍എമാരും അയോഗ്യരായി. ഇതു സംബന്ധിച്ച വിജ്ഞാപനവും നിയമമന്ത്രാലയം പുറത്തിറക്കി. ആറു മാസത്തിനകം 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പും നടത്തേണ്ടി വരും.

2011 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗത്തിലായിരുന്നു എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള തീരുമാനം.