കണക്കു തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവക്കെതിരെ

0
42

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇന്ന് കൊച്ചിയില്‍ മത്സരത്തിനിറങ്ങുമ്പോൾ  എതിരാളികൾ കരുത്തരായ എഫ്സി ഗോവയാണ് . ഐഎസ്എല്‍ നാലാംപതിപ്പില്‍ നിര്‍ണായകഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ശേഷിക്കുന്ന ഏഴു മത്സരങ്ങളില്‍ ഓരോന്നും പ്രധാനപ്പെട്ടത്. ഒന്ന് ഇടറിയാല്‍ പ്ലേഓഫ് സാധ്യത തന്നെ ഇല്ലാതാകും . 11 കളിയില്‍ 14 പോയിന്റുമായി ആറാമതാണ് ടീം. ഗോവ ഒമ്പതു കളിയില്‍ 16 പോയിന്റോടെ നാലാമതും. അതേസമയം കളി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കൊച്ചിയിലേക്ക് ഒഴുകുകി തുടങ്ങിയിട്ടുണ്ട്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ എ​ഫ്സി പൂ​ന​യോ​ടു ക​ഷ്ട​പ്പെ​ട്ടു നേ​ടി​യ സ​മ​നി​ല​യു​മാ​യി കൊ​ച്ചിവി​ട്ട ബ്ലാ​സ്റ്റേ​ഴ്സ് ആ​വേ​ശ​ത്തി​ന്‍റെ മ​ഞ്ഞ​ക്ക​ട​ലി​ര​ന്പം തീ​ർ​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നത് . ഡേ​വി​ഡ് ജ​യിം​സി​ന്‍റെ കീ​ഴി​ൽ വ​ർ​ധി​ത വീ​ര്യം ക​ള​ത്തി​ലെ​ടു​ത്തു ര​ണ്ടു പോ​രാ​ട്ട​ങ്ങ​ളി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചെ​ങ്കി​ലും കോ​പ്പ​ലാ​ശാ​ൻ ഏ​ൽ​പ്പി​ച്ച മു​റി​വു​ണ​ക്കാ​നു​ള്ള മ​രു​ന്നു തേ​ടി​യാ​ണു മ​ഞ്ഞ​പ്പ​ട ഇ​ന്നു വീ​ണ്ടും പോ​രി​നി​റ​ങ്ങു​ന്ന​ത്.

ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിത്തന്നെയാണ്് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ഫെറാന്‍ കൊറോമിനാസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകള്‍ ഗോവ അടിച്ചു കൂട്ടിയ മത്സരത്തില്‍ 2-5നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ആ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക.