കാബൂളിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെടിവെയ്പ്

0
37

കാബൂള്‍: കാബൂളിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ കാബൂളിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെടിവെയ്പ്. നാല് തോക്കുധാരികള്‍ ഹോട്ടലിലേക്ക് അതിക്രമിച്ച് കടന്ന് വെടിവെയ്പ് നടത്തുകയായിരുന്നു.വെടിവെയ്പില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഹോട്ടലിലിലെ ചില ഭാഗങ്ങള്‍ക്ക് ഇവര്‍ തീയിടുകയും ചെയ്തിട്ടുണ്ട്. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

വെടിവെയ്പ്പ് നടന്ന വിവരത്തെ തുടര്‍ന്ന് അഫ്ഗാന്‍ സൈന്യം ഹോട്ടലിലെ ഹെലിപാഡിലൂടെ അകത്ത് പ്രവേശിച്ച് തീവ്രവാദികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷ സൈന്യത്തിന്റെ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് നസ്‌റത്ത് റഹീമി അറിയിച്ചു. എന്നാല്‍, ഹോട്ടലില്‍ എത്ര പേര്‍ കുടുങ്ങി കിടക്കുന്നുവെന്നത് കൃത്യമായ സൂചനകളില്ല.

ഹോട്ടലിലെ താമസക്കാര്‍ക്ക് ജീവഹാനി സംഭവിച്ചതായി ആദ്യഘട്ടത്തില്‍ വിവരങ്ങളില്ല. 2011ലും ഇതേ ഹോട്ടലിന് നേരെ ആക്രമണമുണ്ടായിരുന്നു.