കൂടുതല്‍ ഡേറ്റ ഉണ്ടോ കൈയില്‍ അതുസൂക്ഷിക്കാന്‍ ഒരു കുഞ്ഞന്‍ ഫ്ലാഷ് ഡ്രൈവ് മതി

0
58

എക്‌സ്ടേണല്‍ ഹാര്‍ഡ് ഡിസ്‌കുകളില്‍ ഡേറ്റ സൂക്ഷിക്കുന്നകാലത്തിനും വിരാമമാകുകയാണ്. കൂടുതല്‍ ഡേറ്റ ഉണ്ടോ കൈയില്‍ എന്നാല്‍ അതുസൂക്ഷിക്കാന്‍ ഒരു കുഞ്ഞന്‍ ഫ്ലാഷ് ഡ്രൈവ് മതി. 1ടിബി യുഎസ്ബി ടൈപ്-സി ഫ്ലാഷ് ഡ്രൈവുമായി സാന്‍ഡിസ്‌ക്.

1ടിബി വരെ ഡേറ്റ ഒരു കുഞ്ഞു ഫ്ലാഷ് ഡ്രൈവില്‍ ഒതുക്കിയാണ് സാന്‍ഡിസ്‌ക് ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയ്ക്ക് എത്തിയത്. നിര്‍മാണത്തിലിരിക്കുന്ന 1ടിബി യുഎസ്ബി ടൈപ്-സി ഫ്ലാഷ് ഡ്രൈവാണ് സാന്‍ഡിസ്‌ക് പരിചയപ്പെടുത്തിയത്. അധികം താമസിയാതെ അവ വിപണിയിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ വിലയും ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ല.

ഇത്രയും സംഭരണശേഷിയുള്ള ലോകത്തെ ഏറ്റവും ചെറിയ ഫ്ലാഷ് ഡ്രൈവ് ഇതാണെന്നാണ് സാന്‍ഡിസ്‌ക് അവകാശപ്പെടുന്നത്. ഇതോടൊപ്പം ലോകത്തെ ഏറ്റവും ചെറിയ 256 ജിബി അള്‍ട്രാ ഫിറ്റ് യുഎസ്ബി 3.1 ഫ്ലാഷ് ഡ്രൈവ് (Ultra Fit USB 3.1 Flash Drive) അവതരിപ്പിക്കുകയും ചെയ്തു.