കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോവയ്ക്ക്‌ തകർപ്പൻ ജയം

0
73

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന്റെ പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക്‌ മറുപടി നല്‍കി വീണ്ടും ഗോവ. സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോല്‍വിയേറ്റുവാങ്ങി.അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നും 77-ാം മിനിറ്റില്‍ എഡു ബേഡിയ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ച് കേരള കാണികളുടെ ഹൃദയം തകർത്തു.

മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ ഫെ​റാ​ൻ കൊ​റോ​മി​ന​സി​ലൂ​ടെ ഗോ​വ​യാ​ണ് കൊ​ച്ചി​യി​ൽ ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. കേ​ര​ള പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്ച മു​ത​ലെ​ടു​ത്ത കൊ​റോ​മി​ന​സ് ക്രോ​സ് ബാ​റി​നു വി​ല​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു.

ഗോ​ൾ വീ​ണ​തോ​ടെ തി​രി​ച്ച​ടി​യു​ടെ മൂ​ർ​ച്ച കൂ​ട്ടി​യ ബ്ലാ​സ്റ്റേ​ഴ്സി​ന് താ​മ​സി​യാ​തെ പ്ര​തി​ഫ​ലം ല​ഭി​ച്ചു. മ​ല​യാ​ളി​ താ​രം സി.​കെ.​വി​നീ​തി​ന്‍റെ ബൂ​ട്ട് ഗോ​ൾ പോ​സ്റ്റി​ലേ​ക്കു നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സി​യാം ഹം​ഗാ​ളി​ന്‍റെ പാ​സാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ​മ​നി​ല ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്.

ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടത്തിന് മുന്നില്‍ അത്യുഗ്രന്‍ ഫിനിഷിലൂടെയാണ് വിനീത് ഗോവ ഗോളിയെ കീഴടക്കിയിത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം പതറിയെങ്കിലും വിനീതിന്റെ ഗോളിലൂടെ കളിയിലേയ്ക്ക്‌ തിരിച്ചെത്തി.

ആവേശകരമായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പത്ത് മിനുട്ടുനുള്ളില്‍ ഗോള്‍ വഴങ്ങി. കോറോയാണ് ഗോവയുടെ ഗോള്‍ നേടിയത്.

ഗോവയുടെ ആക്രമണം കണ്ടാണ് കൊച്ചിയിലെ മത്സരത്തിന് അരങ്ങുണര്‍ന്നത്. എന്നാല്‍ പതുക്കെത്തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഗോവ ഗോള്‍ നേടിയതോടെ കളി മാറ്റുകയായിരുന്നു. ഗോവ 67 ശതമാനത്തിലധികം പന്ത് കൈവശം വെച്ചപ്പോള്‍ ഇരു ടീമും ആക്രമണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു.

ഈ പരാജയത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു.12 മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് 14 പോയിന്റ് മാത്രമാണ് നിലവിലുള്ളത്.