ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം

0
58

ജം​ഷ​ഡ്പു​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ സ്റ്റീ​വ് കൊ​പ്പ​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് അ​വ​ർ ഡ​ൽ​ഹി ഡൈ​ന​മോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത് . ര​ണ്ടു ഗോ​ളു​ക​ൾ​ക്കു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം മൂ​ന്നു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു കൊ​പ്പ​ലി​ന്‍റെ കു​ട്ടി​ക​ളു​ടെ വി​ജ​യം. ര​ണ്ടു ഗോ​ൾ വീ​ണ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് പൊ​ടു​ന്ന​നെ ഉ​ണ​ർ​ന്ന ജം​ഷ​ഡ്പു​ർ സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ തി​രി​ച്ച​ടി തു​ട​ങ്ങി.ആ​ദ്യ പ​കു​തി 2-1 എ​ന്ന സ്കോ​റി​ൽ അ​വ​സാ​നി​ച്ചമത്സരത്തിൽ ര​ണ്ടാം പ​കു​തി​യി​ലും ജം​ഷ​ഡ്പൂ​രി​നാ​യി​രു​ന്നു മേ​ൽ​ക്കൈ .

തു​ട​ർ​ച്ച​യാ​യ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ ആ​തി​ഥേ​യ​ർ സ​മ​നി​ല കണ്ടെത്തി . സ​മ​നി​ല വീ​ണ​തോ​ടെ ജം​ഷ​ഡ്പു​ർ ആ​ക്ര​മ​ണ​ത്തി​നു മൂ​ർ​ച്ച കൂ​ട്ടി​യെ​ങ്കി​ലും ഗോ​ൾ വീ​ണി​ല്ല. ഒ​ടു​വി​ൽ മ​ത്സ​ര​ത്തി​ന്‍റെ 86-ാം മി​നി​റ്റി​ൽ അ​വ​ർ അ​ർ​ഹി​ച്ച വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്തി. ട്രി​ൻ​ഡാ​ഡ് ഗോ​ണ്‍​കാ​ൽ​വെ​സാ​യി​രു​ന്നു സ്കോ​റ​ർ. ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ർ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഏ​ഴു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഡ​ൽ​ഹി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.