ജെഡിയു വന്നതും പോയതും യുഡിഎഫിനെ സംബന്ധിച്ച് പ്രസക്തമല്ല: കുഞ്ഞാലിക്കുട്ടി

0
54


കോഴിക്കോട്: ജെഡിയു വന്നതും പോയതും യുഡിഎഫിനെ സംബന്ധിച്ച് പ്രസക്തമല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ജെഡിയു പോയാലും തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ മുന്നണിയ്ക്കാകും. നേരത്തെ ജെഡിയു വന്നതിനാലാണ് യുഡിഎഫ് ജയിച്ചതെന്ന് ആരും പറയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ ജനം വിലയിരുത്തുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണമാണ്. മുന്നണിയില്‍ എത്ര പാര്‍ട്ടികളുണ്ടെന്നത് പ്രധാനമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.