ഡല്‍ഹി തീപിടുത്തം; ഫാക്ടറിക്ക് നേരെ അനുകൂല നിലപാടെടുത്ത ബിജെപി മേയര്‍ വിവാദത്തില്‍

0
56

ന്യൂഡല്‍ഹി: പതിനേഴു പേരുടെ മരണത്തിന് ഇടയാക്കിയ തീപ്പിടുത്തത്തിന് ശേഷം പടക്ക ഫാക്ടറിയിലെ അപകട സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി ബിജെപി മേയര്‍ പ്രീതി അഗര്‍വാള്‍ ഫാക്ടറിക്ക് നേരെ അനുകൂല നിലപാടെടുത്തത് വിവാദത്തില്‍. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ഫാക്ടറിക്കെതിരെ ഒന്നും സംസാരിക്കരുതെന്ന് ഒപ്പമുള്ളവരോട് സ്വകാര്യമായി പറയുന്നതിന്റെ വീഡിയോ വൈറലായതോടുകൂടിയാണ് വിവാദമായത്.

ഫാക്ടറിയുടെ ലൈസന്‍സ് നോര്‍ത്ത് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടാണെന്നും അതുകൊണ്ട് ഫാക്ടറിക്കെതിരെ ഒന്നും പറയരുതെന്നും നിര്‍ദ്ദേശിക്കുന്ന വീഡിയോയാണ് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വീഡിയോ റീട്വീറ്റ് ചെയ്തു. പടക്കഫാക്ടറിക്ക് ലൈസന്‍സ് ലഭിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേജ്രി വാള്‍ ആവശ്യപ്പെട്ടു.

വീഡിയോ വ്യാജമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് താന്‍ കൂടെയുള്ളവരോട് ആവശ്യപ്പെട്ടതെന്നാണ് പ്രീതി അഗര്‍വാള്‍ ആവശ്യപ്പെട്ടത്. ആദ് ആംമി പ്രവര്‍ത്തകരാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ മാപ്പ് പറയണമെന്നും ബിജെപി നേതാവ് മനോജ് തീവാരി ആവശ്യപ്പെട്ടു.