തെറ്റായ വാർത്ത നല്കിയത്തിൽ ബി ബി സി ഖേദം പ്രകടിപ്പിച്ചു

0
58

ദോഹ: ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങള്‍ പുറത്തിറക്കിയ കരിമ്പട്ടികയില്‍ ടുണീഷ്യയിലെ അന്നഹ്ദ നേതാവ് റഷീദ് ഗന്നൂഷിയുടെ പേര് ഉള്‍പ്പെട്ടത്തില്‍ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബി ബി സി മാപ്പ് പറഞ്ഞു. വ്യാഴാഴ്ചയാണ് ബി ബി സിയുടെ വെബ്‌സൈറ്റില്‍ ഖേദപ്രകടനം പ്രസിദ്ധപ്പെടുത്തിയത്.
നവംബര്‍ 23ന് ബി ബി സി വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അബദ്ധവശാല്‍ റശീദ് ഗന്നൂഷിയുടെ പേര് കടന്നുകൂടി.: ഖത്തറിനെതിരെ ഉപരോധം നപ്പിലാക്കുന്ന സൗദി സഖ്യം പുറത്തുവിട്ട കരമ്പട്ടികയിലാണ് ഗന്നൂഷിയുടെ പേര് ഉള്‍പ്പെട്ടത്. ഭീകരവാദത്തില്‍ പങ്കു ചേരുന്നവരോ സഹായക്കുന്നവരോ ആയ വ്യക്തികളുടെയും സംഘടനകളുടെയും പേരുകള്‍ എന്ന രീതിയിലായിരുന്നു സഊദി സഖ്യം കരിമ്പട്ടിക പുറത്തിറക്കിയത്.

എന്നാല്‍ ഗന്നൂഷിയുടെ പേര് ആ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും ഏതെങ്കിലും ഭീകര പ്രവര്‍ത്തനവുമായോ സംഘവുമായോ അദ്ദേഹത്തിന് ബന്ധമുള്ളതായി ഒരു രാജ്യാന്തര സൂചനകളുമില്ലെന്നും ബി ബി സി ഉറപ്പു വരുത്തിയെന്നും അറിയിപ്പില്‍ പറയുന്നു.

അബദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ച ബി ബി സി, തെറ്റ് ബോധ്യപ്പെട്ട ഉടന്‍ അത് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും ഈ പ്രവര്‍ത്തനത്തില്‍ ഗന്നൂഷിക്കുണ്ടായ പ്രയാസങ്ങളിലും അസൗകര്യങ്ങളിലും മാപ്പ് ചോദിക്കുന്നതായും ബി ബി സി പറഞ്ഞു. അറബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തിയാണ് സൗദി സഖ്യം കരിമ്പട്ടിക പുറത്തുവിട്ടത്.