ദക്ഷിണ സൗദിയില്‍ മിനി ബസ് മറിഞ്ഞ് എട്ടു തൊഴിലാളികള്‍ മരിച്ചു

0
48

സൗദി: ദക്ഷിണ സൗദിയിലെ അല്‍ബാഹയ്ക്കു സമീപമുള്ള ബല്‍ജുറുശിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ മിനി ബസ് മറിഞ്ഞ് എട്ടു തൊഴിലാളികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ബല്‍ജുര്‍ശിയിലെ അഖബത്ത് ഹസന എന്ന സ്ഥലത്ത് ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം അഞ്ചിനായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവരും പരുക്കേറ്റവരും സ്വകാര്യ കമ്പനിയിലെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. ഇവര്‍ ഏതു രാജ്യക്കാരാണെന്നോ മറ്റു വിശദശാംശങ്ങളോ അറിവായിട്ടില്ല.

പതിനഞ്ചു യാത്രക്കാരുമായി ചുരം ഇറങ്ങുകയായിരുന്ന മിനി ബസ് ട്രാക്ക് വിട്ട് മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിലുന്നുവെന്നും അതാണ് അപകടം വരുത്തിവച്ചതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഏഴു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. ബല്‍ജുറുശി പ്രിന്‍സ് മശാരി ആശുപത്രിയിലാണ് ദുരന്തത്തിന് ഇരയായവരും മരിച്ചവരുടെ മൃതദേഹങ്ങളും. അല്‍ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം സഊദ് രാജകുമാരന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തെടുത്തത്.