ദളിത് വിരുദ്ധ പരാമര്‍ശം: അനന്ത് കുമാര്‍ ഹെഗ്ഡയെ വിര്‍ശിച്ച് നടന്‍ പ്രകാശ് രാജ്

0
57

ബെല്ലാരി: ദളിതരെ നായകളോട് ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡയെ വിര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ ഭരണഘടന പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച ദളിതരെ നായകളോട് ഉപമിച്ച കേന്ദ്രമന്ത്രി സ്ഥാനമൊഴിയണമെന്നും അതല്ലെങ്കില്‍ മന്ത്രിയുടെ പരാമര്‍ശത്തെ അംഗീകരിക്കുന്നോ എന്ന് ബിജെപി വ്യക്തമാക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

മതിയായി….മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വീണ്ടും തെറ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഭരണഘടന പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച ദളിതരെ അദ്ദേഹം നായകളെന്ന് വിളിച്ചു. അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ബിജെപിയുടെ ഉന്നതനേതാക്കള്‍ ആവശ്യപ്പെടണം. അതോ നിങ്ങള്‍ ഈ അധിക്ഷേപങ്ങളെ അംഗീകരിക്കുകയാണോ ? ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ് ടാഗില്‍ എഴുതിയ ട്വീറ്റിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.