ദുബായിയില്‍ ഉപയോഗിച്ച സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നത് പിഴ ചുമത്താവുന്ന കുറ്റം

0
63

ദുബായ്: ഇനി മുതല്‍ ഉപയോഗിച്ച സിഗരറ്റിന്റെ കുറ്റികള്‍ വലിച്ചെറിയു ന്നത് 500 ദിര്‍ഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ദുബായ് മുന്‍സിപ്പാലിറ്റി. ദുബായിലെ റോഡുകള്‍, തെരുവുകള്‍, പാര്‍ക്കുകള്‍, മറ്റുപൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സിഗറ്റ് കുറ്റി ഉപേക്ഷിച്ചാല്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. പ്രാദേശിക ഓര്‍ഡര്‍ നമ്പര്‍ 11/2003 പ്രകാരമാണ് പിഴ ഈടാക്കുകയെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്ന നടപടിയുടെ ഭാഗമായാണ് പിഴ ഈടാക്കുന്നത്. വാഹനമോടിക്കുമ്പോഴും നടന്നു പോകുമ്പോഴും ഷോപ്പിങ്ങിനിറങ്ങുമ്പോഴും ദുബായിലെ പുകവലിക്കാര്‍ കുറ്റി പുറത്തു കളയാതെ ശ്രദ്ധിച്ചാല്‍ പിഴ നല്‍കാതെ രക്ഷപ്പെടാം.