ദുബായ്‌ സാഹസിക പാര്‍ക്കില്‍ പ്രവേശനം സൗജന്യം

0
61

ദുബായ്‌: ദുബായിലെ ആദ്യത്തെ അഡ്വാഞ്ചര്‍ പാര്‍ക്കില്‍ ഈ മാസം 27ന് സൗജന്യ പ്രവേശനമൊരുക്കുന്നു. പാര്‍ക്കിന്റെ വാര്‍ഷിക ദിനത്തിലാണ് പ്രവേശനം സൗജന്യമാക്കുക. ഗ്രൗണ്ട് അക്രോബാറ്റിക്‌സ്, ഖര്‍ഷ ഡ്രംസ്, ഏരിയല്‍ അക്രോബാറ്റ്സ് തുടങ്ങിയ പ്രത്യേക പരിപാടികള്‍ നടക്കും.

കുട്ടികള്‍ക് പ്രത്യേകമായ ഫെയ്സ് പെയിന്റിംഗ്, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. പാര്‍ക്കിലെ പ്രത്യേക അവഞ്ചറ കഫെ സവിശേഷ വിഭവങ്ങള്‍ വിളമ്പുന്നതിന് പാര്‍ക്ക് സമയങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ഷിക പരിപാടികള്‍ ഉച്ചക്ക് ശേഷം 2.30 മുതല്‍ വൈകീട്ട് ഏഴ് മണി വരെ നടക്കും.