പാസ്‌പോര്‍ട്ടിലെ നിറം മാറ്റം: രാജ്യത്തെ പൗരന്മാരെ അപമാനിക്കുന്നതിന് തുല്യം: ഐ.സി.എഫ്

0
70

മക്ക : പാസ്‌പോര്ട്ട് രണ്ടുനിറങ്ങളില് ലഭ്യമാക്കാനുള്ള കേന്ദ്രസര്ക്കാര് നീക്കം രാജ്യത്തെ പൗരന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പൗരന്മാരെ ഒന്നായി കാണുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്യേണ്ട ഭരണകൂടം അവര്ക്കിടയില് വേര്തിരിവ് സൃഷ്ടിക്കാന് തുനിഞ്ഞിറങ്ങുന്നത് രാജ്യത്തെ പൗരന്മാരുടെഅഭിമാനത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ്. പത്താംതരം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാര്. വിദേശരാജ്യങ്ങളില് ജോലിയെടുത്ത് കിട്ടിയ പണം കൊണ്ടുകൂടിയാണ് നമ്മുടെ രാജ്യം പുരോഗതി കൈവരിച്ചത്. നമ്മുടെ സാമൂഹിക മുന്നേറ്റത്തിലും സാമ്പത്തിക വളര്ച്ചയിലും വലിയ പങ്കുവഹിച്ച അവരെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കം വഞ്ചനാപരമാണ്.

ഹജ്ജ് സബ്‌സിഡി നിര്ത്തലാക്കാനുള്ള തീരുമാനത്തെയും ഐ.സി.എഫ്. ഗള്‍ഫ് കൗണ്‍സില്‍ അപലപിച്ചു. ലക്ഷകണക്കിന് തീര്ത്ഥാടകരെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനം പുനപരിശോധിക്കണം. യാതൊരുമാനദണ്ഡവുമില്ലാതെ വിമാനക്കമ്പനികള് ഹജ്ജ് യാത്രക്കാരില് നിന്ന് ഈടാക്കുന്ന വന് തുകയാണ് തീര്ത്ഥാടകര് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിന് പരിഹാരം കാണാന് ശ്രമിക്കാതെ കാലങ്ങളായി രാജ്യം തീര്ത്ഥാടകര്ക്ക് അനുവദിച്ച സബ്‌സിഡി നിര്ത്തലാക്കിയത് നീതികരിക്കാന് കഴിയാത്തതാണെന്നും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.