ബിജെപി മുഖ്യശത്രു; ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനാധിപത്യ മതേതരവാദികളെ ഒന്നിപ്പിക്കണം: കാനം

0
41

തിരുവനന്തപുരം: ബിജെപിയാണ് മുഖ്യശത്രുവെന്നും മുഖ്യശത്രുവിനെതിരെ പൊതുവേദി രൂപീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിന് ഉണ്ടാകരുതെന്നും സിപിഎമ്മിനെതിരെ അത്തരമൊരു ചിന്ത സിപിഐക്കില്ലെന്നും കാനം അഭിപ്രായപ്പെട്ടു.

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനാധിപത്യ മതേതരവാദികളെ ഒന്നിപ്പിക്കണമെന്നും 64ലെ പിളര്‍പ്പിനുകാരണമായവര്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണ്ണുതുറന്നു കാണണമെന്നും കാനം പറഞ്ഞു.