മോ​ദി ഭ​ര​ണം തു​ട​രു​ന്നതാണ് സി​പി​എ​മ്മി​ന് ഇഷ്ടം: എ.​കെ.​ആ​ന്‍റ​ണി

0
48

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് ഇ​ഷ്ടം മോ​ദി ഭ​ര​ണം തു​ട​രു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കൊ​ണ്ടു​വ​ന്ന ക​ര​ട് രേ​ഖ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ന്‍റ​ണി​യു​ടെ പ്ര​തി​ക​ര​ണം.

സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ രേ​ഖ വോ​ട്ടി​നി​ട്ടു ത​ള്ളി​യാ​ണ്, കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മോ ധാ​ര​ണ​യോ പാ​ടി​ല്ലെ​ന്ന പ്ര​കാ​ശ് കാ​രാ​ട്ട് പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്.ഒ​രു മ​തേ​ത​ര മു​ന്ന​ണി​യെ മോ​ദി​ക്കെ​തി​രെ അ​ണി​നി​ര​ത്താ​ൻ കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് താ​ൽ​പ​ര്യ​മി​ല്ല. ഇ​തി​നു ച​രി​ത്രം മാ​പ്പ് ത​രി​ല്ല. ആ​ർ​എ​സ്എ​സ്-​സി​പി​എം അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്ട്രീ​യ​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്- ആ​ന്‍റ​ണി പ​റ​ഞ്ഞു.