രാ​ഷ്ട്ര​പ​തി​യു​ടെ തീരുമാനം ജനാധിപത്യത്തിന്‌ ഭീ​ഷ​ണിയെന്ന് എ​എ​പി

0
47

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ കുടുങ്ങിയ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ രാഷ്ട്രപതി അവസരം നല്‍കുമെന്നാണ് കരുതിയതെന്നും എന്നാല്‍ അയോഗ്യതാ നിര്‍ദ്ദേശം അംഗീകരിക്കാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും ആം ആദ്മി വക്താവ് പ്രതികരിച്ചു. അതേസമയം, ഡല്‍ഹിയില്‍ ദൈവമാണ് തങ്ങള്‍ക്ക് 67 സീറ്റുകള്‍ നല്‍കിയതെന്നും സത്യത്തിന്റെ പാത വെടിയരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കേ​ജ​രി​വാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു.

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ശു​പാ​ർ​ശ​യി​ൽ രാ​ഷ്ട്ര​പ​തി ഞാ​യ​റാ​ഴ്ച ഒ​പ്പു​വ​ച്ചി​രു​ന്നു. ഇ​തോ​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം 46 ആ​യി ചു​രു​ങ്ങി. 70 അം​ഗ നി​യ​മ​സ​ഭ​യി​ൽ എ​എ​പി​ക്ക് 66 എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. 20 പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ (35) ഏ​റെ​മു​ന്നി​ലു​ള്ള കേ​ജ​രി​വാ​ളി​നു ത​ത്കാ​ലം ഭ​ര​ണം ന​ഷ്ട​മാ​കി​ല്ല. കോ​ട​തി​യി​ൽ​നി​ന്ന് ആം ​ആ​ദ്മി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 20 സീ​റ്റു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങും.