റൂബെല്ല വാക്‌സിനെതിരെ എ.എം ആരിഫ് എം.എല്‍.എ

0
57

ആലപ്പുഴ: മിസില്‍സ് റൂബെല്ല വാക്‌സിനെതിരെ എ.എം ആരിഫ് എം.എല്‍.എ. വാക്‌സിനെ അനുകൂലിച്ചത് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം ഉള്ളതുകൊണ്ടു മാത്രമാണെന്നും തന്റെ മക്കള്‍ക്ക് വാക്സിനേഷന്‍ എടുത്തിട്ടില്ലെന്നും  എ.എം ആരിഫ് പറഞ്ഞു. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്ര സെമിനാറില്‍ പങ്കെടുക്കവെയാണ് എ.എം ആരിഫിന്റെ അഭിപ്രായപ്രകടനം.

വാക്‌സിനെ അനുകൂലിച്ചതിന്റെ പേരില്‍ വലിയ സമ്മര്‍ദ്ദമാണ് അനുഭവിച്ചത്. ഇത് ഇരട്ടത്താപ്പോടെയാണെന്നും എം.എല്‍.എയായ ആരിഫ് പറയുന്നു. വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ലെന്നും നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.