ലോറിയുമായി ഓട്ടോറിക്ഷ കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

0
66

 


പൊയിനാച്ചി (കാസര്‍കോട്): ദേശീയപാത പൊയിനാച്ചിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് അതേ ലോറി വീണ് അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32), മകള്‍ വിസ്മയ (13) എന്നിവരാണു മരിച്ചത്. രാജനെയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ബഡിച്ചാലില്‍നിന്നു പുല്ലുരിലേക്കു പോവുകയായിരുന്നു ഓട്ടോ. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യബസ് കണ്ടക്ടറാണ് രാജന്‍. പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.