സിപിഎം നേതാവ്‌ ഖാഗെന്‍ ദാസ് അന്തരിച്ചു

0
45


കൊല്‍ക്കത്ത: ത്രിപുരയില്‍ നിന്നുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഖാഗെന്‍ ദാസ് അന്തരിച്ചു. 80 വയസായിരുന്നു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെത്തിയ ഖാഗെന്‍ ദാസ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുകയായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ദാസ്, കൊല്‍ക്കത്തയിലെ ത്രിപുര ഭവനിലാണ് തങ്ങിയിരുന്നത്. ഇവിടെ വച്ച് ഇന്ന് അതിരാവിലെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കഴിഞ്ഞദിവസം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹം സംസാരിച്ചിരുന്നു. ത്രിപുരയിലെ ഇടതുമുന്നണിയുടെ ചെയര്‍മാനുമാണ് അദ്ദേഹം. മുന്‍ ലോക്സഭാംഗവും രാജ്യസഭാംഗവുമായ ദാസ് ത്രിപുരയിലെ മുന്‍ മന്ത്രിയുമാണ്. 1998 -2002 കാലഘട്ടത്തില്‍ റവന്യൂ, ആരോഗ്യവകുപ്പുകളുടെ ചുമതലയാണ് ത്രിപുരിയിലെ ഇടത് സര്‍ക്കാരില്‍ അദ്ദേഹം വഹിച്ചിരുന്നത്. അനുപമ ദാസാണ് ഭാര്യ. രണ്ട് പെണ്‍മക്കളാണ് അദ്ദേഹത്തിനുള്ളത്