അടുത്ത കേന്ദ്ര ബജറ്റ് ജനകീയമാകില്ലെന്ന് സൂചന നല്‍കി മോദി

0
43


ന്യൂഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുന്നത് ഒരു ഐതിഹ്യം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ബജറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പൂര്‍ണമായും ധനമന്ത്രിയുടെ ചുമതലയാണെന്നും അതില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക നവീകരണ നയങ്ങളെ ന്യായീകരിച്ച അദ്ദേഹം നോട്ടുനിരോധനം വന്‍ വിജയമാണെന്നും പറഞ്ഞു.

വികസന അജന്‍ഡകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും ലോകത്തെ ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.