ഇടതുപാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ ബിജെപിയെ എതിര്‍ത്തുതോല്‍പ്പിക്കാനാകില്ലെന്ന് ആനി രാജ

0
52

കാസര്‍ഗോഡ്: ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ ബിജെപി- ആര്‍എസ്എസ് സംഘടനകളെ നേരിട്ട് എതിര്‍ത്തുതോല്‍പ്പിക്കാനാകില്ലെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജ. ഇടതുപക്ഷത്തിന്റെ തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവര്‍ ഇടതുപക്ഷക്കാരല്ലെന്ന് സിപിഐ ഒരിക്കലും പറയുകയില്ലെന്നും
ബിജെപിയെ നേരിടാന്‍ ദേശീയതലത്തില്‍ മതേതര പാര്‍ട്ടികളുടെ ഐക്യം വേണമെന്നും ആനി രാജ പറഞ്ഞു.

സിപിഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.