എണ്ണ ഉത്പാദന നിയന്ത്രണം തുടരാന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ ധാരണ

0
50

മസ്‌ക്കറ്റ്: എണ്ണ ഉത്പാദനം നിയന്ത്രണം തുടരാന്‍ ഒപെക് – ഒപെക് ഇതര രാഷ്ട്രങ്ങള്‍ക്കിടയില്‍ ധാരണ. ഈ വര്‍ഷം അവസാനം വരെ തുടരാനായിരന്നു നേരത്തെ തീരുമാനമുണ്ടായിരുന്നത്. ഇന്നലെ മസ്‌കത്തില്‍ ചേര്‍ന്ന എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ മന്ത്രിതല നിരീക്ഷണ കമ്മിറ്റി യോഗത്തിലാണ് നിയന്ത്രണം തുടരാന്‍ തത്വത്തില്‍ ധാരണയിലെത്തിയത്. അതേസമയം, ആഗോള തലത്തിലെ എണ്ണ നീക്കിയിരിപ്പിന് അനുസരിച്ചാകും ധാരണയുടെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളെന്ന് സൗദി ഊര്‍ജ, വ്യവസായ, ഖനന മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാല്‍, ഉത്പാദന നിയന്ത്രണത്തിലെ ദീര്‍ഘകാല സഹകരണം സംബന്ധിച്ച് വരും യോഗങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു