ഓ​സ്ട്രേ​ലി​യ​ൻ ഓപ്പൺ: ജോ​ക്കോ​വി​ച്ച് പു​റ​ത്ത്

0
47

പെ​ർ​ത്ത്: മു​ൻ ലോ​ക ഒ​ന്നാം നമ്പർ  നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്ത്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഹി​യോ​ണ്‍ ചു​ങി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ജോ​ക്കോ​വി​ച്ച് പു​റ​ത്താ​യ​ത്. ഏ​തെ​ങ്കി​ലും ഒ​രു ഗ്രാ​ൻ​സ്ലാ​മി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ദ​ക്ഷി​ണ കൊ​റി​യ​ൻ ക​ളി​ക്കാ​ര​നാ​ണ് ലോ​ക 58-ാം നമ്പർ  താ​ര​മാ​യ ചു​ങ്. സ്കോ​ർ: 7-6, 7-5, 7-6.

മ​ത്സ​രം മൂ​ന്നു മ​ണി​ക്കൂ​റും 21 മി​നി​റ്റും നീ​ണ്ടു. ആ​റും ത​വ​ണ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൻ കി​രീ​ടം നേ​ടി​യ താ​ര​മാ​ണ് നൊ​വാ​ക് ജോ​ക്കോ​വി​ച്ച്.