കലാപ്രവര്‍ത്തനം ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു കാലമുണ്ടായിട്ടില്ല; പിണറായി വിജയന്‍

0
55

തിരുവനന്തപുരം : കലാപ്രവര്‍ത്തനം ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു കാലമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാകാരന്‍ പറയുന്നത് കേള്‍ക്കാന്‍ മനസില്ലാത്ത രീതിയിലേക്ക് രാജ്യം ഭരിക്കുന്നവര്‍ മാറുകയാണ്, പത്മാവത് സിനിമക്കെതിരെയുള്ള നിലപാടുകള്‍ ഇതാണ് കാണിക്കുന്നത്.

ജനാതിപത്യത്തിന്റെ ഇരുണ്ട യുഗത്തിലേക്കാണ് ഇത് നാടിനെ നയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ലളിതകലാ അക്കാദമിയും കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കലാക്യാംപ് ‘അഖി’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.