കുവൈത്ത് ഉപപ്രധാനമന്ത്രിയും യു‌എസ് പ്രസിഡന്റിന്റെ പ്രതിനിധിയും കൂടിക്കാഴ്ച നടത്തി

0
60

കുവൈത്ത് സിറ്റി∙ ഐ‌എസിനെതിരെ പൊരുതുന്ന ആഗോള സഖ്യവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ബ്രെറ്റ് മാക് ഗർക് കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

ഐഎസിനെതിരായ പോരാട്ട വിജയങ്ങൾ വിലയിരുത്തുകയും ഐഎസിന്റെ വരുമാന സ്രോതസുകൾ മരവിപ്പിക്കാനായെന്ന് കണ്ടെത്തുകയും ചെയ്‌തു.ഐ‌എസിനെതിരായ ആഗോള സഖ്യത്തിന്റെ ഭാഗമായി ഫെബ്രുവരി 13ന് കുവൈത്തിൽ ചേരുന്ന മന്ത്രിതല യോഗത്തെക്കുറിച്ച് രണ്ടുപേരും ചർച്ച നടത്തി
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് കുവൈത്ത് നൽകുന്ന സഹകരണത്തെ യു‌എസ് പ്രതിനിധി പ്രകീർത്തിച്ചു.