ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് അവസരം

0
58

എസ് ബി ഐ യുടെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു. ആകെ 50 ഒഴിവുകളാണുള്ളത്.

സി.എ, സി.ഐ.എസ്.എ യോഗ്യതയും , ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിലോ ബാങ്കുകളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

ശമ്പളം : 31705 – 45950

അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി./എസ്.ടി./അംഗപരിമിത വിഭാഗക്കാര്‍ക്ക് 100 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍.

കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: ജനുവരി 28.

www.sbi.co.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച/അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. ഫെബ്രുവരി 25-നായിരിക്കും എഴുത്തുപരീക്ഷ.