ജസ്റ്റിസ് ലോയ കേസ്: ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി

0
44

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസ് ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബോംബെ, നാഗ്പൂര്‍ ഹൈക്കോടതികളിലെ രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി. കേസ് അടുത്തമാസം രണ്ടിന് പരിഗണിക്കും. നിര്‍വികാരതയോടെ കേസ് കേള്‍ക്കണമെന്നും കോടതി. പത്ര റിപ്പോര്‍ട്ട് മാത്രം പോരാ, എല്ലാ രേഖകളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിനായി ഹരീഷ് സാല്‍വേ ഹാജരാകരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അമിത് ഷായ്ക്കായി പല കേസുകളിലും ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് വാദം കേട്ടത്.