ജോലിക്കാരന്റെ കല്യാണത്തിന് താരപരിവേഷമില്ലാതെ സൂര്യയും കുടുംബവും

0
67


ചെന്നൈ: സ്വന്തം വീട്ടിലെ ജോലി ചെയ്യുന്നവരെ രണ്ടാം തരക്കാരായി കാണുന്ന മുതലാളിമാരാണ് നമുക്ക് സുപരിചിതം. എന്നാല്‍ തമിഴ് സൂപ്പര്‍ താരം സൂര്യ അതില്‍ നിന്നും വ്യത്യസ്തനാണ്. ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്റെ വീഡിയോയും ഫോട്ടോകളുമാണ് ആരാധകര്‍ ആവേശപൂര്‍വം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ എത്തിയ കുടുംബം വിവാഹ ചടങ്ങുകളിലുട നീളം സാന്നിധ്യമായി. സൂര്യയാണ് താലി കൈമാറിയത്. കാര്‍ത്തി, ജ്യോതിക, അച്ഛന്‍ ശിവകുമാര്‍, അമ്മ എന്നിവരും ഉണ്ടായിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.