തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

0
37


മധുര: തമിഴ് നാട്ടിലെ മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ്‌ മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മധുര നാഗൂര്‍ പള്ളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.