തിരുവല്ലയിലെ വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ്‌

0
54

പത്തനംതിട്ട∙ തിരുവല്ലയിൽ വീടിനു തീപിടിച്ച് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്നു പൊലീസ്. മീന്തലക്കര തെങ്ങനാംകുളത്ത് അജിയുടെ മകൾ പത്താം ക്ലാസ് വിദ്യാർഥിനി അഭിരാമിയാണു (15) മരിച്ചത്.

പെൺകുട്ടി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ജീവനൊടുക്കിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ‌ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. തിരുവല്ല നിക്കോൾസൺ സ്കൂൾ വിദ്യാർഥിനിയാണ് അഭിരാമി.