തിരുവല്ലയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

0
48

തിരുവല്ല: മീന്തലക്കരയില്‍ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമി (15) ആണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീ പടര്‍ന്നതാണ് അപകട കാരണം.

മീന്തലക്കര നിക്കോള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമി രാവിലെ സ്‌കൂളിലേക്ക് പോയെങ്കിലും വിദ്യാഭ്യാസ ബന്ദായതു മൂലം തിരിച്ചുപോന്നു. എന്നാല്‍ പത്താം ക്ലാസുകാര്‍ക്ക് ക്ലാസുണ്ടെന്ന് അറിയിച്ചതോടെ സ്‌കൂളിലേക്ക് പോകാനായി തയ്യാറാകുന്നതിനിടെ സ്വിച്ചില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുറിയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. വീട് ഭാഗികമായി കത്തി നശിച്ചു. അഭിരാമിയുടെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടം സമയം അഭിരാമിയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.