നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

0
43

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജ്ജിയിലാണ് ഇന്ന് വിധിയുണ്ടാവുക.

കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ഹര്‍ജ്ജി പരിഗണിക്കുന്നത്.
എന്നാല്‍ രേഖകള്‍ പ്രതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് രേഖകള്‍ ദിലീപിന് കൈമാറരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതുവഴി ഇരയെ അപകീര്‍ത്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

മുമ്പ് കോടതിയുടെ സാന്നിധ്യത്തില്‍ തന്നെ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച പ്രധാനപ്പെട്ട രേഖകള്‍ ദിലീപ് പരിശോധിച്ചിരുന്നു.എന്നാല്‍ വിശദമായ പരിശോധനയ്ക്കായി വേണ്ടി ദിലീപ് വീണ്ടും രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.