നടി അക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം

0
52

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി പോ​ലീ​സ്. കേ​സി​ന്‍റെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് നീ​ക്കം.

ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സു​രേ​ശ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ന​ടി​ക്കെ​തി​രാ​യി ദി​ലീ​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം.