നടി ഭാവന വിവാഹിതയായി

0
110


തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

അടുത്ത ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്നൊരുക്കും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹസത്കാരം നടക്കും.

ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, ഷഫ്‌ന, മൃദുല, ശ്രിത ശിവദാസ്, ഗായിക സയനോര എന്നിവരാണ് മെഹന്ദി ചടങ്ങിനെത്തിയത്.