പത്മാവത് നിരോധിച്ചില്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കണം: പ്രതിഷേധവുമായി രജ്പുത് വനിതകള്‍

0
41

ന്യൂഡല്‍ഹി: എറെ വിവാദങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 25-ന് റിലീസിനൊരുങ്ങുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്്മാവതിനെതിരെ വീണ്ടും പ്രതിഷേധം. ‘സിനിമ നിരോധിക്കുക അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുക’ എന്നാവശ്യപ്പെട്ട് ഇന്നലെ രാജസ്ഥാനില്‍ 200 ഓളം രജ്പുത് വനിതകള്‍ തെരുവിലിറങ്ങി.

മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് രജ്പുത് വിഭാഗത്തിന്റെ ആരോപണം. ജവഹര്‍ ക്ഷത്രാണി മഞ്ച്, രജ്പുത് കര്‍ണി സേന, ജവഹര്‍ സമൃതി ശാന്തന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്ത്രീകളുടെ സ്വാഭിമാന റാലി സംഘടിപ്പിച്ചത്.

പത്മാവതിന് രാജസ്ഥാനില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്റ്റേ ചെയ്ത സൂപ്രീം കോടതിയുടെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. ജനുവരി 18-നാണ് പത്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ സുപ്രീം കോടതി നീക്കിയത്. ഇതിന് പുറമെ രാജ്യത്തുടനീളം സിനിമ പദര്‍ശിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നല്‍കുകയായിരുന്നു.