പത്മാവത് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി യുവാവ്

0
47

ജയ്പൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസിനൊരുങ്ങുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാഭീഷണിയുമായി ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്.

350 അടി ഉയരമുള്ള മൊബൈല്‍ ടവറിനു മുകളില്‍ കൈയില്‍
പെട്രോളുമായാണ് യുവാവ്‌ കയറിയിരിക്കുന്നത്. സിനിമ നിരോധിച്ചാല്‍ മാത്രമേ താഴെയിറങ്ങൂ എന്നാണ് ഭീഷണി.

സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ് രംഗത്തെത്തിയത്.