പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ല​സ്തീ​ൻ സ​ന്ദ​ർ​ശി​ക്കും

0
43

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ല​സ്തീ​ൻ സ​ന്ദ​ർ​ശി​ക്കും. ഫെ​ബ്രു​വ​രി 10 മു​ത​ലാ​ണ് സ​ന്ദ​ർ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത്. പാ​ല​സ്തീ​ൻ ത​ല​സ്ഥാ​ന​മാ​യ റാ​മ​ല്ല സ​ന്ദ​ർ​ശി​ക്കു​ന്ന മോ​ദി, പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി​യു​ടെ പാ​ല​സ്തീ​ൻ സ​ന്ദ​ർ​ശ​നം.

അ​ഞ്ചു പ​തി​റ്റാ​ണ്ടാ​യി പാ​ല​സ്തീ​നി​നെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ന്ത്യ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ 2014ൽ ​എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ഈ ​ന​യ​ത്തി​ൽ കാ​ര്യ​മാ​യ വ്യ​തി​യാ​നം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​തും ഇ​തി​ന്‍റെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.