പ​ദ്മാ​വ​ത് കാ​ണാ​ൻ ക​ർ​ണി സേ​ന​യെ ക്ഷ​ണി​ച്ച് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി

0
55

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ചി​ത്രം പ​ദ്മാ​വ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ശ്രീ ​ര​ജ്പു​ത് ക​ർ​ണി സേ​ന​യെ സി​നി​മ കാ​ണാ​ൻ ക്ഷ​ണി​ച്ച് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി. എ​ന്നാ​ൽ ബ​ൻ​സാ​ലി​യോ​ട് അ​നു​കൂ​ല​മാ​യ​ല്ല ക​ർ​ണി സേ​ന പ്ര​തി​ക​രി​ച്ച​ത്. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ ത​ങ്ങ​ൾ കാ​ണാ​ൻ ത​യാ​റാ​ണെ​ന്നും പ​ക്ഷേ, ചി​ത്രം ത​ങ്ങ​ൾ​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു ന​ൽ​ക​ണ​മെ​ന്നും ക​ർ​ണി സേ​നാ നേ​താ​വ് ലോ​കേ​ന്ദ്ര ക​ൽ​വി പ​റ​ഞ്ഞു.
പ​ദ്മാ​വ​തി​ന് രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ഹ​ർ​ജി​യി​ലാ​യി​രു​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്.സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ ചി​ത്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും ക്ര​മ​സ​മ​ധാ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​യാ​ലും ചി​ത്രം വി​ല​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജ​നു​വ​രി 25ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ നീ​ക്കം.