മഞ്ഞ പല്ലിന് ബൈ ബൈ പറയാം…

0
252

ചിരിക്കാന്‍ ആത്മവിശ്വാസ കുറവുണ്ടോ? നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം പല്ലിലെ മഞ്ഞ നിറമാണോ ? എത്രയൊക്കെ ശ്രമിച്ചിട്ടും പല്ലിലെ മഞ്ഞനിറം പോകാത്തത് പലരേയും അസ്വസ്ഥരാക്കാറുണ്ട് . എന്നാല്‍ ഇനി പല്ലിലെ മഞ്ഞ നിറത്തിന് വിട പറയാം..

മഞ്ഞനിറം മാറി പല്ല് വെളുപ്പിക്കാന്‍ വീട്ടില്‍ ചില പൊടികൈകള്‍ ചെയ്യാവുന്നതാണ്.

എല്ലാ ദിവസവും ഉറങ്ങാന്‍ പോരുന്നതിനു മുന്‍പ് അല്‍പം ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ ഉരക്കുക. ഇത് പല്ലിന്റെ മഞ്ഞ നിറം നിമിഷ നേരം കൊണ്ട് മാറ്റുന്നതാണ്.

സ്‌ട്രോബെറിയിലുള്ള വിറ്റാമിന്‍ സി പല്ലിന് വെളുത്ത നിറം നല്‍കുന്നു. അല്‍പം സ്‌ട്രോബെറി എടുത്ത് പല്ലില്‍ ഉരസിയാല്‍ ഇത് മഞ്ഞപ്പല്ലിന് നിറം നല്‍കുന്നു.


ഹൈഡ്രജന്‍ പെറോക്‌സൈഡ് കൊണ്ട് പരിഹാരം കാണാവുന്നതാണ് മഞ്ഞപ്പല്ലിന്. മഞ്ഞപ്പല്ലിന് പരിഹാരം കാണാവുന്ന ഒന്നാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. വായില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് വായ് കഴുകുക. എന്നാല്‍ ഹൈഡ്രജന്‍ പോറോക്‌സൈഡ് വായില്‍ ഇറങ്ങിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം.


തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ മഞ്ഞ നിറം മാറാനും വളരെയധികം സഹായിക്കുന്നു തുളസി. തുളസി ചവക്കുന്നത് പല്ലിന്റെ മഞ്ഞ നിറം ഇല്ലാതാക്കി വെളുപ്പ് നിറം നല്‍കുന്നു.


ആര്യവേപ്പിന്റെ തണ്ട് കൊണ്ട് പല്ല് തേക്കുന്നത് എന്തുകൊണ്ടും പല്ലിന്റെ ആരോഗ്യത്തിനും മോണരോഗത്തിനും പരിഹാരമാണ് ആര്യവേപ്പിന്റെ തണ്ട്. ഇത് മഞ്ഞപ്പല്ലിന്റെ നിറം മാറ്റി വെളുപ്പിക്കാവുന്നതാണ്.

നാരങ്ങ നീര് കൊണ്ട് പല്ല് തേക്കുന്നത് തിളങ്ങുന്ന പല്ലുകള്‍ ലഭിക്കാന്‍ സഹായിക്കും .