റെക്കോര്‍ഡ് നേട്ടം കുറിച്ച് ഓഹരി വിപണി

0
48

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 286.43 പോയിന്റ് നേട്ടത്തില്‍ 35,826.81ലും നിഫ്റ്റി 71.50 പോയിന്റ് ഉയര്‍ന്ന് 10,975.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസും ടിസിഎസും വിപണിമൂല്യത്തില്‍ ആറ് ലക്ഷം കോടി മറികടന്നു. ബിഎസ്ഇയിലെ 1588 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1332 സൂചികകള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം തുടങ്ങിയത്.

ഊര്‍ജം, ഐടി, റിയല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയത്.