റോഡുകളില്‍ സാഹസിക ഡ്രൈവിംഗ് നടത്തുന്നവര്‍ക്ക് വ്യത്യസ്തമായ ഒരു ശിക്ഷയുമായി സൗദി പൊലീസ്‌

0
51

ജിദ്ദ: റോഡുകളില്‍ സാഹസിക ഡ്രൈവിംഗ് നടത്തുന്നവര്‍ക്ക് വ്യത്യസ്തമായ ഒരു ശിക്ഷയുമായി സൗദി ട്രാഫിക് വിഭാഗം രംഗത്തെത്തുന്നു. സാഹസിക ഡ്രൈവിംഗ് നടത്തുന്നവര്‍ക്കും അമിത വേഗതക്കാര്‍ക്കുമെല്ലാം ആശുപത്രികളില്‍ നിര്‍ബന്ധിത സേവനം ശിക്ഷയായി നല്‍കാനാണു പദ്ധതി.

നിലവില്‍ കിഴക്കന്‍ മേഖലകളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ട്രാഫിക് അപകടങ്ങളില്‍പെട്ട് ആശുപത്രിയില്‍ ആയവരെ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ മൂന്ന് മണിക്കൂറാണു രോഗികള്‍ക്ക് സേവനം നല്‍കേണ്ടത്. രോഗികളെ ഭക്ഷണം കഴിപ്പിക്കുകയും വൃത്തിയാക്കുകയും ആശുപത്രിക്കുള്ളില്‍ അവരെ അനുഗമിക്കുകയും എല്ലാം ചെയ്യണം. ഇതിനായി ഇവര്‍ക്ക് ആദ്യം പരിശീലനം നല്‍കും.