ലോക്‌സഭ തെരഞ്ഞെടുപ്പ്: കനൂജ് മണ്ഡലത്തില്‍ നിന്നു മല്‍സരിക്കാന്‍ താല്‍പര്യം അറിയിച്ച് അഖിലേഷ് യാദവ്

0
53

ലക്‌നൗ: വരുന്ന ലോക്‌സഭ തെരെഞ്ഞടുപ്പില്‍ കനൂജ് മണ്ഡലത്തില്‍ നിന്നു മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിലവില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. മുതിര്‍ന്ന നേതാവ് മുലായംസിങ് യാദവ് മെയിന്‍പുരിയില്‍ നിന്നു തന്നെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അഖിലേഷ് പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് ജാനേശ്വര്‍ മിശ്രയുടെ ചരമവാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അഖിലേഷ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.