സംസ്ഥാനത്തെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആകാന്‍ തയ്യാറെടുക്കുന്നു

0
57

തിരുവനന്തപുരം: സംസ്ഥാനത്തെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആകാന്‍ തയ്യാറെടുക്കുന്നു. പൊതു സംരക്ഷമയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്തെ മുഴുവന്‍ യു.പി, എല്‍.പി സ്‌കൂളുകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസാധിഷ്ടിത പഠനത്തിനു തുടക്കം കുറിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.