സാമ്പത്തിക വളർച്ചയിൽ ഇന്ത്യ പാകിസ്താന് പിന്നിൽ

0
59

ദാവോസ്: സാമ്പത്തികമേഖലയുടെ വളര്‍ച്ചാസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നില്‍. സ്വിറ്റ്‌സര്‍ലൻഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് ലോകരാജ്യങ്ങളില്‍ ഇന്ത്യ 62ാം സ്ഥാനത്താണ്.103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ചൈന 26ാം സ്ഥാനതും . പാകിസ്താന്‍ 47ാം സ്ഥാനത്തുമാണ്.

പട്ടികയില്‍ ഇക്കുറി മുന്നിലുള്ളത് നോര്‍വേയാണ്. അയര്‍ലൻഡ്,ലക്‌സംബര്‍ഗ്,സ്വിറ്റ്‌സര്‍ലൻഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിലുള്ളത്.79 രാജ്യങ്ങളില്‍ 60ാം സ്ഥാനത്തായിരുന്നു കഴിഞ്ഞവര്‍ഷം ഇന്ത്യ. അന്ന് ചൈന 15ാം സ്ഥാനത്തും പാകിസ്താന്‍ 52ാം സ്ഥാനത്തുമായിരുന്നു.