സിംപിള്‍ എലഗന്റ് ലുക്കില്‍ ഭാവന

0
135

ആരാധകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഭാവനയുടേത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഭാവന നവീന് സ്വന്തമായത്.
ഏത് ആഘോഷങ്ങളിലും സുന്ദരിയായി എത്തി ആരാധകരെ ഞെട്ടിച്ചിരുന്ന ഭാവനയെ വധുവിന്‌റെ വേഷത്തില്‍ കാണാനും മലയാളികള്‍ കൊതിച്ചിരുന്നു.
എല്ലായ്‌പ്പോഴും വെറൈറ്റി ലുക്കിലും ഭാവത്തിലും വന്നിരുന്ന ഭാവന വിവാഹവേഷത്തിലും ആരാധകരെ നിരാശരാക്കിയില്ല. ചുരുക്കി പറഞ്ഞാല്‍ സിംപിള്‍ എലഗന്റ് എന്ന് ഭാവനയുടെ ലുക്കിനെ വിശേഷിപ്പിക്കാം.


പാരമ്പര്യരീതിയിലുള്ള ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള ആഭരണങ്ങള്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കി.

ഭാവനയുടെ ലുക്കിന് ഏറെ ഇണങ്ങുന്നതായിരുന്നു ഗോള്‍ഡന്‍ നിറത്തില്‍ പ്രത്യേക ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത സാരി. കൂടെ ആന്റിക് ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള രണ്ടേ രണ്ട് മാലകളും. വളകളും കമ്മലും ടെംപിള്‍ ഡിസൈന്‍ തന്നെ.


ചുവന്ന നിറത്തിലുള്ള ലിപ്സിറ്റ്.സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസിന്റെ രണ്ട് കൈകളും വ്യത്യസ്ത രീതിയിലാണ് ഡിസൈന്‍ ചെയ്തത്.ശ്രീകൃഷ്ണന്റെ ചിത്രം ബ്ലൗസിന്റെ കൈകളില്‍ വ്യത്യസ്ത നിറങ്ങളില്‍ ചെയ്തിരുന്നു.