സിസ്റ്റര്‍ അഭയ കേസ്: മുന്‍ എസ്പിയെ പ്രതി ചേര്‍ത്തു

0
52

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപ്പെട്ട കേസില്‍ മുന്‍ എസ്പിയെ പ്രതി ചേര്‍ത്തു. മുന്‍ എസ്പി കെ.ടി. മൈക്കളിനെയാണ് പ്രതി ചേര്‍ത്തത്. തൊണ്ടി മുതല്‍ നശിപ്പിച്ചതിനാണ് മുന്‍ എസ് പിയെ പ്രതി ചേര്‍ത്ത്. സിബിഐ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. കെ.ടി. മൈക്കിള്‍ കേസ് അന്വേഷിച്ചത് ക്രൈം ബ്രാഞ്ച് എസ് പിയായിരിക്കുന്ന സമയത്താണ്.

1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പത് മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സിബിഐ ഏറ്റെടുത്തു.